Thursday, September 19, 2024

ഇർഫാൻ ഖാൻ അന്തരിച്ചു.


മുംബൈ: ബോളിവുഡ് താരം ഇർഫാൻ ഖാൻ (54) അന്തരിച്ചു.
വൻകുടലിലെ അണുബാധയെ തുടർന്ന് മുംബൈ കോകിലാ ബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഖാൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച്ചയാണ് ഇർഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
2018ൽ ഇർഫാൻ ന്യൂറോ എൻഡോക്രൈൻ ട്യൂമർ കണ്ടെത്തിയതിനെ തുടർന്ന് വിദേശത്ത് ചികിത്സ തേടിയിരുന്നു.
ലോകപ്രശസ്ത ചലച്ചിത്രങ്ങളായ സ്ലം ഡോഗ് മില്യണർ, ജുറാസിക് പാർക്ക്, ലൈഫ് ഓഫ് പൈ എന്നിവയിലുൾപ്പടെ നിരവധി ചിത്രങ്ങളിൽ ഇർഫാൻ ഖാൻ അഭിനയിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments