Monday, August 18, 2025

സ്പ്രിൻ ക്ലർ: യൂത്ത് കോൺസ് സമരവും കരുതലും

ചാവക്കാട്: സമരത്തോടൊപ്പം കരുതലുമായി  യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി. സ്പ്രിൻക്ലർ വിവാദത്തിൽ നടത്തിയ പ്രതിഷേധത്തിനൊപ്പം പച്ചക്കറി കിറ്റുകളും വിതരണം ചെയ്തായിരുന്നു സമരം. നിയോജകമണ്ഡലത്തിലെ 45 കേന്ദ്രങ്ങളിൽ നടന്ന സമരങ്ങളിൽ 150 പേർ പങ്കെടുത്തതായി അറിയിച്ചു. മുൻ സംസ്ഥാന സെക്രട്ടറി ഫൈസൽ ചാലിൽ, ജില്ലാ ജന. സെക്രട്ടറി എച്ച്.എം നൗഫൽ, നിയോജകമണ്ഡലം പ്രസിഡൻറ് നിഖിൽ ജി. കൃഷ്ണൻ, വൈസ് പ്രസിഡൻറ് എം.പി മുനാഷ്, ജന. സെക്രട്ടറിമാരായ കെ.ബി സുബീഷ്, പി.കെ. ഷനാജ്, നിസാമുദ്ധീൻ എന്നിവർ  നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments