Thursday, September 19, 2024

മുഅല്ലിമുകൾക്ക് റമദാൻ കിറ്റ്

വടക്കേകാട്: റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ റെയ്ഞ്ച് പരിധിയിലെ ലോക്ക് ഡൗണ് മൂലം പ്രയാസം അനുഭവിക്കുന്ന മുഅല്ലിം കുടുംബങ്ങൾക്കുനിത്യോപയോഗ പല ചരക്ക് സാധനങ്ങളുടെ കിറ്റ്‌ വിതരണ ഉദ്ഘാടനം  വടക്കേകാട് റെയ്ഞ്ച് മദ്‌റസാ മാനേജിമെന്റു  പ്രസിഡന്റ് പരായങ്ങാട്ടിൽ കുഞ്ഞു മൊയ്തു ഹാജി കുഴിങ്ങര മുഹമ്മദലി മുസ്ലിയാർക്ക് നൽകി നിർവഹിച്ചു. അബൂതാഹിർ അൻവരി ആലിപ്പറമ്പ് പ്രാർത്ഥന നിർവഹിച്ചു.  റെയ്ഞ്ച് ഐ.ടി. കൊ ഓർഡിനേറ്റർ സവാദ് വാഫി  റെയിഞ്ച് സെക്രട്ടറി  ജലീൽ മൗലവി എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments