Wednesday, February 25, 2026

മിനി പിക്കപ്പ് വാൻ സ്കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

പുന്നയൂർക്കുളം: മിനി പിക്കപ്പ് വാൻ സ്കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പുന്നയൂർക്കുളം ആറ്റുപ്പുറം ഏഴക്കോട്ടയിൽ പരേതനായ അബ്ദുട്ടിയുടെ മകൻ അഷറഫ് ആണ് മരിച്ചത്. ഇന്നലെ രാവിലെ പുന്നയൂർക്കുളം ശാന്തി ആശുപത്രിയിൽ പോയി മെഡിക്കൽ ടെസ്റ്റ് നടത്തി തിരിച്ച് സ്കൂട്ടറിൽ വരികയായിരുന്ന അഷറഫിനെ പിക്കപ്പ് വാൻ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു. അയിഷയാണ് ഭാര്യ. അർഷാദ്, മുസ്തഫ, മഹ്സൂം, ആസിയ റൗള എന്നിവർ മക്കളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments