ചാവക്കാട്: ദുബൈയിൽ കോവിഡ് ബാധിച്ച് ചേറ്റുവ സ്വദേശി മരിച്ചു.
ചേറ്റുവ ചുള്ളിപ്പടിക്ക് പടിഞ്ഞാറ് പരേതനായ ചിന്നക്കൽ കുറുപ്പത്ത് ഷംസുദ്ദീനാണ് (66) മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ ഇദ്ദേഹം ഇന്ന് (വെള്ളിയാഴ്ച്ച) പുലർച്ചെ അഞ്ചിന് ഖിസൈസിലെ ആസ്റ്റർ മെഡിസിറ്റിയിൽ വെച്ചാണ് മരണം. കഴിഞ്ഞ 48 വർഷത്തോളമായി ദുബൈ പൊലീസിൽ മെയിൻറനൻസ് വിഭാഗത്തിലെ ജീവനക്കാരനാണ്. താഹിറയാണ് ഭാര്യ. മക്കൾ: ശിഹാബ്, സിറാജുദ്ദീൻ, ഹാജറ,ഷമീറ .