Saturday, November 23, 2024

ഷംസുദ്ദീനും കുടുംബവും പ്രതീക്ഷയിലാണ്, ദുരിതമകറ്റാൻ അനിൽ സാറെത്തും.


ചാവക്കാട്: കെട്ടുങ്ങലിൽ നിലം പൊത്താറായ   ഓലക്കുടിലിൽ കഴിയുന്ന നിർധന കുടുംബത്തിൻ്റെ ദുരിതമകറ്റാൻ ചാവക്കാട് പൊലീസ്.കടപ്പുറം പഞ്ചായത്തിലെ എട്ടാം വാർഡിൽ കെട്ടുങ്ങൽ ബണ്ടിന് കിഴക്കുഭാഗത്ത് താമസിക്കുന്ന പത്തനംത്തിട്ട സ്വദേശി ചക്കാലക്കൽ ഷംസുദ്ദീനും കുടുംബവുമാണ് പ്രാഥമിക കാര്യങ്ങൾ പോലും നിർവഹിക്കാൻ സൗകര്യമില്ലാതെ ദുരിതാവസ്ഥയിൽ കണ്ണീർ വാർക്കുന്നത്.. ഭാര്യയും നാലു മക്കളേയും കൂടാതെ ഭാര്യ പിതാവും ഈ കൊച്ചു കൂരയിലാണ് താമസം. 25 വർഷത്തിലധികമായി ഷംസുദ്ദീനും കുടുംബവും ഇവിടെയുണ്ട്. ഉപ്പിലിട്ട മാങ്ങയും പൈനാപ്പിളുമെല്ലാം വില്പന നടത്തിയാണ് ഷംസുദ്ദീൻ ജീവിതം തള്ളിനീക്കിയിരുന്നത്. കടുത്ത ശ്വാസതടസം നേരിട്ടതോടെ ഷംസുദ്ദീന് ജോലിക്ക് പോകാൻ കഴിയാതായി. തുടർന്ന് ഭാര്യ ജോലി ഏറ്റെടുത്തു. ഇപ്പോൾ ഏതു നിമിഷവും തകർന്നു വീഴാവുന്ന വിധത്തിലുള്ള വീട്ടിലാണ്  ഈ കുടുംബം അന്തിയുറങ്ങുന്നത്. കഴിഞ്ഞ ദിവസം ഭക്ഷ്യ വസ്തുക്കളുമായി ഇവിടെയെത്തിയപ്പോഴാണ് ചാവക്കാട് എസ്.എച്ച്.ഒ അനിൽ ടി മേപ്പുള്ളിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഈ കുടുംബത്തിന്റെ ദുരിതാവസ്ഥ നേരിട്ട് കണ്ടത്. പരിഹാരം കാണുമെന്ന സഹായം വാഗ്ദാനം ചെയ്ത് പൊലീസ് മടങ്ങിയത്. ഈ വാഗ്ദാനത്തിൽ പ്രതീക്ഷയർപ്പിച്ച് കഴിയുകയാണ് ഈ നിർധന കുടുംബം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments