Thursday, January 8, 2026

രക്തം നൽകി കായിക താരങ്ങളും പരിശീലകരും

തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ കായിക താരങ്ങളും പരിശീലകരും ജീവനക്കാരും തൃശൂർ മെഡിക്കൽ കോളേജിലേക്ക് രക്തം ദാനംചെയ്‌തു. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ക്യാമ്പസിലെ ബ്ലഡ് ബാങ്കിൽ സ്‌പോർട്‌സ്‌ കൗൺസിൽ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബോർഡ്‌ മെമ്പർ ഐ എം വിജയൻ രക്തദാനം ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ, വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗം ഡേവിസ് മൂക്കൻ, ഡോ. സജിത്ത്, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ ആർ സുരേഷ്, ജില്ലാ സ്പോർട്സ് ഓഫീസർ എം വി സൈമൺ, ജെൻവിൻ റെയ്സ്, വി ആർ വിനോദ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments