കോവിഡ്19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി അണ്ടത്തോട് പി.എച്ച്.സി.യിലേക്ക് സ്കിൽ ഗ്രൂപ്പ് ക്ലബ് മാസ്ക്കുകൾ നൽകി. മെഡിക്കൽ ഓഫീസർ ഡോ: അരുൺ ബാബു ഏറ്റുവാങ്ങി. സ്കിൽ ഗ്രൂപ്പ് ക്ലബ് സെക്രട്ടറി അമൽ കൃഷ്ണ, ജാഫർ ചാലിൽ, അസ്‌ലം തെങ്ങിൽ, റാഷിമോൻ, ഫിറോസ് മുക്രിയകത്ത് എന്നിവർ സംബന്ധിച്ചു.