Sunday, November 24, 2024

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് സമാഹരണം വേറിട്ട കാഴ്ച്ചയായി.

വടക്കേക്കാട്: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിന് വ്യത്യസ്ഥ രീതി സ്വീകരിച്ചിരിക്കുകയാണ് ‘രാഷ്ട്ര സാരഥി’ വാട്‌സാപ്പ് കൂട്ടായ്മ.  പ്രദേശത്തെ ആയിരത്തോളം വീടുകളില്‍നിന്ന് പഴയ ആക്രി സാധനങ്ങള്‍ ശേഖരിച്ച്  അത് വിറ്റുകിട്ടുന്ന തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്. ഗ്രൂപ്പിലെ അംഗങ്ങളുടെ  വീടുകളില്‍ നിന്നും അയല്‍വീടുകളില്‍ നിന്നുമാണ് ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നത്. ലിജീഷ് കാരയില്‍,  സുഗീഷ്  ആല്‍ത്തറ, ഹരിഹരന്‍ തോട്ടുപുറത്ത്, ആവേന്‍ സുനില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വസ്തുക്കൾ സമാഹരിക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ മാസ്‌കും ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തിരുന്നു.  വടക്കേക്കാട്,  പുന്നയൂര്‍ക്കുളം,  പുന്നയൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി  കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണവും നടത്തി വരുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments