പുന്നയൂർ: ലോക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട് പ്രയാസമനുഭവിക്കുന്ന എടക്കഴിയൂർ പഞ്ചവടി തീരദേശ പ്രദേശത്തെ മത്സ്യതൊഴിലാളികളടക്കമുള്ള കുടുംബങ്ങൾക്ക് മുണ്ടൂർ മജ്ലിസ് ചാരിറ്റബിൾ ട്രസ്റ്റും, എം.എസ്.എസ് ചാവക്കാട് യൂണിറ്റും സംയുക്തമായി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.
എം.എസ്.എസ്. ജില്ലാ പ്രസിഡൻ്റ് ടി.എസ്.നിസാമുദ്ദീൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
മജ്ലിസ് ചെയർമാൻ സി.എ.സലീം, പുന്നയൂർ പഞ്ചായത്ത് അംഗം അഷ്റഫ് മൂത്തേടത്ത്, മജ്ലിസ് സെക്രട്ടറി ജബ്ബാർ അഡ്വ.കെ.എസ്.എ. ബഷീർ, നൗഷാദ് തെക്കുംപുറം, ഹാരിസ് കെ മുഹമ്മദ്, ഷൗക്കത്ത്, ജബ്ബാർ എടക്കഴിയൂർ എന്നിവർ നേതൃത്വം നൽകി.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം തീരദേശ പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുള്ള മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഇവിടെ സഹായമെത്തിക്കാൻ ഈ സംഘടനകൾ മുന്നോട്ട് വന്നത്.