Wednesday, July 2, 2025

കോവിഡ് ബാധിച്ച് യു.എ.ഇ‍യിൽ മലയാളി ഉൾപ്പടെ മൂന്നു പേർ മരിച്ചു.

ദുബൈ: കോവിഡ് ബാധിച്ച് യു.എ.ഇ‍യിൽ ചൊവ്വാഴ്ച്ച കാസർക്കോട് സ്വദേശി ഉൾപ്പടെ മൂന്ന് പേർ മരിച്ചു. പുതിയതായി കോവിഡ് സ്ഥിരീകരിച്ചത് 490 രോഗികൾക്ക്.
കോവിഡ് ബാധിച്ച് ദുബൈയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കാസർക്കോട് മീയാപ്പദവിന് സമീപം മജീര്‍പ്പള്ളത്തെ പരേതനായ ഇബ്രാഹിമിൻറെ മകൻ അബ്ദുല്‍ ഹമീദാണ് (33) മരിച്ചത്. 20 ദിവസം മുമ്പാണ് പനി ബാധിച്ച് ഹമീദിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കോവിഡ് ബാധിതനാണെന്ന് സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. ദുബൈയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അബ്ദുല്‍ ഹമീദ് 8 മാസം മുമ്പാണ് നാട്ടില്‍ പോയി തിരിച്ചെത്തിയത്. മാതാവ്: നഫീസ. ഭാര്യ: സാക്കിറ. മക്കൾ: അബ്ദുല്‍ അമീന്‍, ഫാത്തിമ, അബ്ദുല്‍ അമ്രൂസ്.
യു.എ.ഇയിൽ പുതുതായി 30000 പേരെ പരിശോധിച്ചതിൽ 7755 ആളുകൾക്കാണ് കോവിഡ് ബാധയുള്ളതായി സ്ഥിരീകരിച്ചത്. യു.എ.ഇ. ആരോഗ്യ മന്ത്രാലയത്തിൻറെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ കോവിഡ് ബാധിച്ച് മൊത്തം മരണ നിരക്ക് 46 ആണ്. രോഗികളിൽ പുതുതായി 83 പേർക്ക് അസുഖം ഭേദമായി. ഇതോടെ മൊത്തം 1443 പേരാണ് അസുഖം ഭേദമായത്. ചൊവ്വാഴ്ച്ച മരിച്ച മൂന്നുപേരും വിദേശീയരാണ്. മരിച്ചവരുടെ കുടുംബത്തെ യു.എ.ഇ മന്ത്രാലയം ആദാരാഞ്ജലി അറിയിച്ചു. അസുഖമായി കിടക്കുന്നവർക്ക് പെട്ടെന്ന് ഭേദമുണ്ടാകട്ടെയെന്ന് ആശംസിച്ചു. പൊതുജനങ്ങൾ സാമൂഹിക അകലം പാലിച്ച് ആരോഗ്യ ഉദ്യോഗസ്ഥരുടെ നിർദ്ദേശം അനുസരിച്ച് സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments