റിയാദ്: കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് സൗദി അറേബ്യയില്‍ അഞ്ച് വിദേശികള്‍ കൂടി മരിച്ചതായി സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി ഞായറാഴ്ച റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ സൗദിയില്‍ കൊറോണ കാരണം മരിച്ചവരുടെ എണ്ണം 97 ആയി. രോഗം ബാധിച്ചവരുടെ എണ്ണം 9362 ആയും ഉയര്‍ന്നു.
1088 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 7867 പേര്‍ ചികിത്സയിലാണ്. ചികിത്സയിലുള്ളവരില്‍ 93 പേരുടെ നില ഗുരുതരമാണ്. ഇതിനകം രോഗമുക്തി നേടിയവരുടെ എണ്ണം 1398 ആയിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരികരിച്ചവരില്‍ 83 ശതമാനം വിദേശികളിലാണ്. മക്ക 251, ജിദ്ദ 210, ദമാം 194, മദീന 177, ഹുഫൂഫ് 123, റിയാദ് 85, സുല്‍ഫി 9, തായിഫ് 7, യാമ്പു 6, ദഹ്റാന്‍ 4, ഹായില്‍ 4, റാസ് തന്നൂറ 3, ഉനൈസ 3, അല്‍ജുബൈല്‍ 3, തബൂക്ക് 2, റാബിഗ് 2, അല്‍ബാഹ 1, മഹായില്‍ അസീര്‍ 1, അല്‍ഖര്‍ജ് 1, അല്‍ഈസ് 1, ബൈശ് 1 എന്നിങ്ങനെയാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.