കൊച്ചു കുട്ടികള്‍ വീട്ടിലുണ്ടെങ്കില്‍ അവരോടുത്ത് കളിച്ചാല്‍ തന്നെ സമയം പോകുന്നതറിയില്ല. സമയം ചിലവഴിക്കാന്‍ കുട്ടികളെപോലെ കൃത്യമായി അറിയാവുന്നവര്‍ വേറെയുണ്ടാവില്ല. അങ്ങനെ ക്വാറന്റീന്‍ കാലത്തെ മകളുടെ ചില കുസൃതികള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.
മകള്‍ മേക്കപ്പിനായി തിരഞ്ഞെടുത്ത കാന്‍വാസ് എന്ന ഹാഷ്ടാഗിലാണ് ദുല്‍ഖര്‍ തന്റെ കൈയുടെ പടം പങ്കുവെച്ചിരിക്കുന്നത്. ‘ചില ക്വാറന്റീനിലായ അച്ഛന്‍ കാര്യങ്ങള്‍’ എന്നാണ് ദുല്‍ഖര്‍ ഫോട്ടോയ്ക്ക് കൊടുത്ത അടിക്കുറിപ്പ്.
വലത് കൈയിലെ നഖങ്ങളില്‍ നെയില്‍ പോളിഷും കൈയുടെ പുറത്ത് ഒരു ചിത്രശലഭവുമാണ് മകള്‍ ദുല്‍ഖറിന്‍ വരച്ചു കൊടുത്തിരിക്കുന്നത്. തന്റെ രാജകുമാരിക്കായി രാജകുമാരിയുടെ വേഷം കെട്ടുന്നുവെന്നും ചില മേക്കപ്പ് രൂപമാറ്റങ്ങളെന്നുമെല്ലാം അദ്ദേഹം ഹാഷ്ടാഗ് കൊടുത്തിട്ടുണ്ട്.